Connect with us

Gulf

പോലീസുകാര്‍ക്ക് സ്ഥാനക്കയറ്റം

Published

|

Last Updated

ദുബൈ: ദുബൈയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം അനുവദിച്ചുകൊണ്ട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു.
3,347 പോലീസ് ഓഫീസര്‍മാര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഇതില്‍ പരിശീലന വിഭാഗം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് ഹംദാന്‍ ബിന്‍ ദല്‍മൂകിയെ മേജര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ത്തി. കൂടാതെ കേണല്‍മാരായ ഡോ. മുഹമ്മദ് നസീര്‍, ഡോ. അലി മുഹമ്മദ് ഹുസൈന്‍, കേണല്‍ ഖലീഫ ഹസ്സന്‍, സഈദ് അതീഖ് എന്നിവരെ ബ്രിഗേഡിയര്‍ പദവികളിലേക്ക് ഉയര്‍ത്തിയതായും ശൈഖ് മുഹമ്മദ് അറിയിച്ചു.
അഞ്ച് ലഫ്റ്റനന്റ് കേണല്‍മാരെ കേണല്‍ പദവിയിലേക്കും ആറ്് മേജര്‍ പദവിയിലുള്ള ഓഫീസര്‍മാരെ ലഫ്റ്റനന്റ് കേണല്‍ പദവിയിലേക്കും ഉയര്‍ത്തിയിട്ടുണ്ട്. ക്യാപ്റ്റന്മാരായിരുന്ന 32 പേര്‍ക്ക് മേജറായും 39 ലഫ്റ്റനന്റുമാര്‍ക്ക് ക്യാപ്റ്റന്മാരായും സ്ഥാനക്കയറ്റം നല്‍കി.