Connect with us

Gulf

മുഖം മിനുക്കാന്‍ ഗള്‍ഫ് ലോകം ചെലവഴിച്ചത് 500 കോടി ഡോളര്‍

Published

|

Last Updated

മസ്‌കത്ത്: മുഖം മിനുക്കാന്‍ ഗള്‍ഫ് ലോകം ചെലവഴിക്കുന്നത് കോടിക്കണക്കിന് ഡോളറുകള്‍. സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗത്തില്‍ ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍പന്തിയിലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 500 കോടി ഡോളറാണ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് വേണ്ടി മാത്രം അറബ് ലോകം വിനിയോഗിച്ചതെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാണിജ്യ രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനയാണ് അറേബ്യന്‍ രാജ്യങ്ങളിലെ സൗന്ദര്യവര്‍ധക വിപണിയിലുണ്ടായതെന്നും സ്ത്രീകളുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് വിപണിയില്‍ കുത്തനെയുള്ള വര്‍ധനവാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ ഉപയോഗത്തില്‍ മിഡിലീസ്റ്റും ആഫ്രിക്കയുമാണ് തൊട്ടുപിന്നില്‍. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളിലുണ്ടായ വാര്‍ഷിക വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 2400 കോടി ഡോളറിന്റെ വില്‍പ്പന ഈ ഉത്പന്നങ്ങളുടെ കാര്യത്തിലുണ്ടായിട്ടുണ്ടെന്നും 2018ഓടെ ഇത് 3000 കോടി കവിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യു എ ഇയിലാണ് സന്ദൗര്യ വര്‍ധക വസ്തുക്കളുടെ ഉപയോഗത്തില്‍ വന്‍ കുതിപ്പുണ്ടായത്. ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം ഒമ്പത് ശതമാനത്തിന്റെ വര്‍ധനയാണ് കോസ്‌മെറ്റിക് വിപണിയിലുണ്ടായത്. ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബ്യൂട്ടിപാര്‍ലറുകളുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചുവരികയാണ്.
അതേസമയം, ഒരു വര്‍ഷം മുഖം മിനുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചെലഴിക്കുന്ന പണം കൊണ്ട് സൊമാലിയ അടക്കമുള്ള രാജ്യങ്ങളിലെ പട്ടിണി മാറ്റാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ കണക്ക് പ്രകാരം ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ 43 ശതമാനം ജനങ്ങളും കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. അഥവാ മൊത്തം ജനസംഖ്യയില്‍ 44 ലക്ഷത്തിലധികം പേര്‍ ദിദ്രരാണ്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് വേണ്ടി മാത്രം ഗള്‍ഫ് ലോകം ചെലഴിക്കുന്ന പണം കൊണ്ട് ഇവിടുത്തെ പട്ടിണി ഭാഗികമായും മറ്റ് ലോക രാഷ്ട്രങ്ങള്‍ ഇതിനുവേണ്ടി ഉപയോഗിക്കുന്ന പണം കൊണ്ട് പട്ടിണി പൂര്‍ണമായും മറ്റാന്‍ കഴിയുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അമേരിക്ക, ചൈന, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് യു എ ഇയിലെത്തുന്ന സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ അവിടെ നിന്നാണ് ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെത്തുന്നത്. യു എ ഇ വക്താക്കളില്‍ നിന്ന് ലഭിക്കുന്ന കണക്ക് പ്രകാരം സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഒമാനിന്. 143 ദശലക്ഷം യു എ ഇ ദിര്‍ഹമാണ് കഴിഞ്ഞ വര്‍ഷം ഈ ഇനത്തില്‍ ഒമാന്‍ ചെലഴിച്ചത്. ഈ വിഷയത്തില്‍ ഒന്നാം സ്ഥാനം സഊദി അറേബ്യക്കാണ്. കഴിഞ്ഞ വര്‍ഷം 1800 കോടി യു എ ഇ ദിര്‍ഹമിന്റെ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ യു എ ഇയിലെത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.

---- facebook comment plugin here -----

Latest