Connect with us

Ongoing News

ഇന്ത്യവെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന് കൊച്ചി വേദിയായേക്കും

Published

|

Last Updated

കൊച്ചി: കൊച്ചിയിലേക്ക് വീണ്ടും ക്രിക്കറ്റ് വിരുന്നെത്താന്‍ സാധ്യത. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ഇന്ത്യവെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ ഒരു മത്സരമാണ് കൊച്ചിയില്‍ നടക്കാന്‍ സാധ്യത. അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടെസ്റ്റും ഒരു ട്വെന്റി 20ഉം അടങ്ങുന്നതാണ് പരമ്പര. അടുത്തയാഴ്ച ഫിക്‌സ്ചര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തിയതികള്‍ തീരുമാനിച്ച ശേഷമേ വേദികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകൂ. കഴിഞ്ഞ നവംബറിലാണ് അവസാനമായി കൊച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നത്.

Latest