Connect with us

Ongoing News

പരിസ്ഥിതി ലോല നിര്‍ണയം: കേന്ദ്ര സംഘം ആറിന് എത്തും

Published

|

Last Updated

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം പരിശോധിക്കാന്‍ കേന്ദ്ര സംഘം ഈ മാസം ആറിന് എത്തും. ഇതുസംബന്ധിച്ച് ഇന്നലെ ജൈവവൈവിധ്യ ബോര്‍ഡിന് കേന്ദ്ര പരിസ്ഥിതി മന്താലയത്തിന്റെ കത്ത് ലഭിച്ചു. തയ്യാറാക്കിയ മുഴുവന്‍ ഭൂപടങ്ങളും രേഖകളും അന്ന് സമര്‍പ്പിക്കണമെന്നും പരിസ്ഥിതി മന്ത്രിലയം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫിസിക്കല്‍ വെരിഫിക്കേഷനായാണ് കേന്ദ്ര സംഘം എത്തുന്നത്. ഭൂപടങ്ങള്‍ തയ്യാറാക്കിയതില്‍ അപാകമുണ്ടോ എന്ന് പരിശോധിക്കും. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കും.