വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാക്കും: ചെന്നിത്തല

Posted on: June 3, 2014 3:56 pm | Last updated: June 3, 2014 at 5:39 pm

chennithalaതിരുവനന്തപുരം: വിദ്യാലയങ്ങള്‍ ലഹരിവിമുക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.’ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ്’ എന്നാണ് പദ്ധതിയുടെ പേര്.സ്റ്റുഡന്റ് പൊലീസ് പദ്ധതി എല്ലാ സ്‌കൂളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കുക.

ഒപ്പറേഷന്‍ കുബേര ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ഇതിനകം 1175 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.അനധികൃതമായി പ്രവര്‍ത്തിക്കുന്ന മണിചെയിന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി എടുക്കും.കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കില്ലെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.