Connect with us

Ongoing News

എസ് വൈ എസ് 60-ാം വാര്‍ഷികം: പാലക്കാട് ജില്ലാ സ്വാഗതസംഘമായി

Published

|

Last Updated

പാലക്കാട്: 2015 ഫെബുവരി 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ജില്ലാതല ഗവേണിംഗ്് കൗണ്‍സില്‍ ചെയര്‍മാനായി കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാരെയും, കണ്‍വീനറായി പി പി മുഹമ്മദ് കുട്ടി മാസ്റ്ററെയും തിരഞ്ഞെടുത്തു. മുബാറക് സഖാഫിയാണ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍. എം വി സിദ്ദീഖ് സഖാഫിയെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ കണ്‍വീനറായും തിരെഞ്ഞടുത്തു. ഉമര്‍ മദനി( വൈ.ചെയര്‍- സാമ്പത്തികം), കബീര്‍ വെണ്ണക്കര ( വൈ ചെയര്‍, മീഡിയ), പി സി അശറഫ് സഖാഫി ( വൈ ചെയര്‍.) സംഘാടനം), കെ ഉണ്ണീന്‍കുട്ടി സഖാഫി (വൈ ചെയര്‍, പ്രചാരണം), സുലൈമാന്‍ ചുണ്ടമ്പറ്റ ( ജോ. കണ്‍വീ, സംഘാടനം), അശ്‌റഫ് അഹ്‌സനി ആനക്കര ( ജോ. കണ്‍, സമ്പാത്തികം), സൈതലവി പൂതക്കാട് (ജോ കണ്‍, പ്രചരണം), അശറഫ് മമ്പാട് (ജോ കണ്‍, മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.
ഇതുസംബന്ധമായി കല്ലേക്കാട് ജാമിഅ ഹസനിയ്യയില്‍ ചേര്‍ന്ന ജില്ലാ നേതൃസംഗമം സമസ്ത ജില്ലാ സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ കുറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ വിഷയാവതരണം നടത്തി. എം വി സിദ്ദീഖ് സഖാഫി സ്വാഗതവും സുലൈമാന്‍ ചുണ്ടമ്പറ്റ നന്ദിയും പറഞ്ഞു.