ഉമ്മന്‍ചാണ്ടി-നരേന്ദ്രമോദി കൂടിക്കാഴ്ച ജൂണ്‍ രണ്ടിന്

Posted on: May 30, 2014 7:54 pm | Last updated: June 1, 2014 at 12:28 am

oommenchandiതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജൂണ്‍ രണ്ടിന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ രാവിലെ 11 നാണ് കൂടിക്കാഴ്ചക്ക് സമയം നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ച മുഖ്യമന്ത്രി മോദിയുമായി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം മന്ത്രിമാര്‍ ഉള്‍പ്പെട്ട സംഘം പിന്നീട് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് വിശദമായ ചര്‍ച്ച നടത്തും. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. സമയം അനുവദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് ഇന്നാണ് ലഭിച്ചത്.