Connect with us

Eranakulam

ലാഭകരമല്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടേ: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ലാഭകരമല്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടേയെന്ന് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ബസ് ചാര്‍ജ് വര്‍ധന ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ സര്‍ക്കാറിനോട് ഇങ്ങനെ ചോദിച്ചത്. ബസ് ചാര്‍ജ് വര്‍ധനയില്‍ അപാകതയുണ്ടെങ്കില്‍ അടിയന്തരമായി പരിഹരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ബസ് ചാര്‍ജ് വര്‍ധനയിലെ അപാകത പരിഹരിക്കാനായി രണ്ടു മാസത്തെ സമയം കോടതി അനുവദിച്ചു. മിനിമം ചാര്‍ജ് 7 രൂപാേയാക്കിയത് അനാവശ്യവും അന്യായവുമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ബേസില്‍ അട്ടിപ്പേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുരേന്ദ്രന്റെ പരാമര്‍ശം.
തമിഴ്‌നാട് ഉള്‍പ്പടെയുള്ള മറ്റു സംസ്ഥാനങ്ങളിലെല്ലാം മിനിമം ചാര്‍ജ് മൂന്ന് രൂപയും സഞ്ചരിക്കാവുന്ന ദൂരം പത്ത് കിലോമീറ്ററുമാണ്. കേരളത്തില്‍ മിനിമം ചാര്‍ജായ ഏഴ് രൂപയ്ക്ക് അഞ്ച് കിലോ മീറ്റര്‍ മാത്രമാണ് സഞ്ചരിക്കാന്‍ കഴിയുകയെന്നും ഹര്‍ജിയില്‍ പറയുന്നു.