പ്രതിരോധ മേഖലയില്‍ നൂറ് ശതമാനം വിദേശനിക്ഷേപത്തിന് നീക്കം

Posted on: May 30, 2014 10:41 am | Last updated: May 30, 2014 at 5:42 pm

indian-armyന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ നേരിട്ട് നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭാ യോഗ കുറിപ്പ് കേന്ദ്ര വാണിജ്യ മന്ത്രാലയം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറി. നിലവില്‍ 26 ശതമാനാണ് പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേം. ഇത് ഉയര്‍ത്തുന്നത് പ്രതിരോധ മന്ത്രാലയം നേരത്തെ എതിര്‍ത്തുവരുന്നതാണ്.