നരേന്ദ്ര മോഡി വഡോദര എം പി സ്ഥാനം രാജിവെച്ചു

Posted on: May 29, 2014 4:34 pm | Last updated: May 29, 2014 at 4:34 pm

NARENDRA MODI 2ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വഡോദരയിലെ എം പി സ്ഥാനം രാജിവെച്ചു. വഡോദരയിലും വരാണസിയിലും വന്‍ ഭൂരിപക്ഷത്തിന് ജയിച്ച അദ്ദേഹം വരാണസി സീറ്റ് നിലനിര്‍ത്തിക്കൊണ്ടാണ് വഡോദരയില്‍ സ്ഥാനം രാജിവെച്ചത്. ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് വരാണസി നിലനിര്‍ത്തുന്നത്.

അതേസമയം, വഡോദരയില്‍ നിന്ന് അമിത്ഷായെ മത്സരിപ്പിക്കാനുള്ള തീരുമാനം ബി ജെ പി മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. അമിത്ഷായെ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച് ഗുജറാത്തില്‍ നിന്നുള്ള മറ്റാരെയെങ്കിലും വഡോദരയില്‍ മത്സരിപ്പിക്കാനാണ് നീക്കം.