Connect with us

Ongoing News

തളിക്കുളം ദാറുല്‍ മുസ്തഫ അക്കാദമി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

തളിക്കുളം: തീരദേശത്തെ മതഭൗതിക വിദ്യാഭ്യാസ സാന്ത്വന കേന്ദ്രമായി തളിക്കുളം സ്‌നേഹതീരം റോഡില്‍ കൈതക്കലില്‍ ദാറുല്‍ മുസ്തഫ ഇസ്‌ലാമിക് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ഇന്നലെ വൈകീട്ട് ഏഴിന് തൃശൂര്‍ ജില്ലാ സംയുക്ത ഖാസി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തിന്റെ സമുദ്ധാരണത്തിന് മതഭൗതിക കലാലയങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ രണ്ടര കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഹിഫഌല്‍ ഖുര്‍ആന്‍ കോളജും ദഅ്‌വ കോളജുമാണ് ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചത്. കൈതക്കലില്‍ ഒന്നര ഹെക്ടര്‍ സ്ഥലത്താണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നത്. സൗജന്യ ട്യൂഷന്‍ സെന്ററും സാന്ത്വന പ്രവര്‍ത്തനങ്ങളും ഈ അധ്യായന വര്‍ഷം ആരംഭിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഹാഫിള് സ്വാദിഖലി അല്‍ഫാളിലി അറിയിച്ചു. ലോഗോ പ്രകാശനം സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി നിര്‍വഹിച്ചു. വെബ്‌സൈറ്റ് ഉദ്ഘാടനം എം കെ ഹുസൈന്‍ നിര്‍വഹിച്ചു. താഴപ്ര മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി കെ ബാവ ദാരിമി, മാടവന ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍, തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് സഖാഫി പ്രസംഗിച്ചു. മദ്ഹുര്‍റസൂല്‍ സംഗമം പി എം എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സെയ്‌നുദ്ദീന്‍ സഖാഫി, ഹുസൈന്‍ തങ്ങള്‍, ഫസല്‍ തങ്ങള്‍, പി കെ ജഅ്ഫര്‍, റഫീഖ് ലത്വീഫി, നിസാര്‍ സഖാഫി, ഇസ്ഹാഖ് സഖാഫി, ഹാഫിള് സ്വാദിഖ് അലി അല്‍ ഫാളിലി, ടി പി അബൂബക്കര്‍ മുസ്‌ലിയാര്‍ വെന്‍മേനാട്, അഡ്വ. മുഹമ്മദ് ഹാഫിള് സിങ്കപ്പൂര്‍ സംബന്ധിച്ചു.

Latest