ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയും: കേന്ദ്ര മന്ത്രി

Posted on: May 27, 2014 3:32 pm | Last updated: May 27, 2014 at 3:32 pm

jammuന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം നീക്കം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

370ാം അനുച്ഛേദം റദ്ദാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചുകഴിഞ്ഞു. ജമ്മു കാശ്മീരില്‍ പകുതിയിലധികം സീറ്റിലും വിജയിച്ചത് ബി ജെ പിയാണെന്നും മന്ത്രി പറഞ്ഞു.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയെന്നത് ബി ജെ പിയുടെ പ്രഖ്യാപിത നിലപാടാണ്. തിരഞ്ഞെടുപ്പ് വേളയില്‍ ബി ജെ പി ഈ നിലപാടില്‍ മയംവരുത്തിയിരുന്നു.