സഊദിയില്‍ മലയാളി സ്‌പോണ്‍സറുടെ മകന്റെ വെടിയേറ്റു മരിച്ചു

Posted on: May 24, 2014 5:09 pm | Last updated: May 26, 2014 at 7:09 am

thumb-1252513273future-crime-gunമക്ക: ഒരാഴ്ച മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയില്‍ സഊദിയിലെത്തിയ യുവാവ് സ്‌പോണ്‍സറുടെ മകന്റെ വെടിയേറ്റ് മരിച്ചു. നിലമ്പൂര്‍ അകമ്പാടം പുതുവീട്ടില്‍ അനസാണ് മരിച്ചത്. അനസിനെ സഊദിയിലെത്തിച്ച മലയാളിയെ സ്‌പോണ്‍സര്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വെടിവെക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. മയ്യിത്ത് മക്കയിലെ കീംഗ് ഫൈസല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.