കാല്‍നടയാത്ര തടസ്സപ്പെടുത്തി റോഡ്പണി; പ്രതിഷേധവും സംഘട്ടനവുംോ

Posted on: May 24, 2014 1:43 pm | Last updated: May 24, 2014 at 1:43 pm

ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ റോഡുപൊളിച്ചപ്പോഴുള്ള യാത്രാ ദുരിതം നിലനില്‍ക്കുന്നതിനിടെ നടന്നു പോകാനുണ്ടായിരുന്ന വഴിയും അടച്ചത് നിര്‍മ്മാണ ജോലിക്കാരും നാട്ടുകാരും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. തെക്കേ ഔട്ടര്‍ റിംഗ് റോഡില്‍ പന്തായില്‍ ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം.
ഒരു മാസത്തിലേറെ കാലമായി ഈ റോഡ് ഭാഗികമായി അടച്ചിട്ടിരിക്കുകയായിരുന്നു. മൂന്നു ദിവസമായി വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തിയാണ് നിര്‍മാണം നടക്കുന്നത്. ഇതിലൂടെയുണ്ടായിരുന്ന നടവഴിയും ഇന്നലെ അടച്ചതിനാല്‍ സമീപവാസികളുടെ സഞ്ചാരം പൂര്‍ണമായും തടസപ്പെടുകയായിരുന്നു. നാട്ടുകാരും നിര്‍മ്മാണ ജോലിക്കാരും തമ്മിലുണ്ടായ തര്‍ക്കം ചിലര്‍ ഇടപെട്ട് ശാന്തമാക്കിയതിനാലാണ് കൂടുതല്‍ അനിഷ്ടങ്ങളുണ്ടാവാതെ പോയത്. റോഡുപ്പണി നടക്കാത്ത രാത്രി സമയങ്ങളിലും ഇരുചക്രവാഹനങ്ങള്‍ക്കുപോകാന്‍ ഇവിടെ വഴി ഒഴിച്ചിടുന്നില്ലന്നാണ് പരാതി.