ബീഹാറില്‍ ജെ ഡി യു സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

Posted on: May 23, 2014 3:57 pm | Last updated: May 24, 2014 at 10:04 am
SHARE

Jitan Ram Manjhi BIHAR CMപാറ്റന: ബീഹാറില്‍ ജെ ഡി യു വിശ്വാസ വോട്ട് നേടി. ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയുടെ പിന്തുണയോടെയാണ് ജിതന്‍ റാം മഞ്ചി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്. ശബ്ദവോട്ടോടെയാണ് വിശ്വാസപ്രമേയം പാസ്സായത്. അതിനിടെ ബി ജെ പി അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തടര്‍ന്ന് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ്‌കുമാര്‍ രാജിവെച്ചതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.