കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ ആറ് വരെ നീട്ടി

Posted on: May 23, 2014 2:16 pm | Last updated: May 23, 2014 at 11:58 pm

kejriwalന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ജൂണ്‍ ആറ് വരെ ജുഡീഷ്യല്‍ കസ്റ്റഡില്‍ വെക്കാനാണ് പട്യാലഹൗസ് കോടതി ഉത്തരവ്. ജാമ്യത്തുകയായ 10000 രൂപ കെട്ടിവെക്കാന്‍ കെജ്‌രിവാള്‍ ഇന്നും തയ്യാറാക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി. കോടതിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് എഎപിയുടെ തീരുമാനം. തിഹാര്‍ ജയിലിലാണ് അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതൊരു രാഷ്ട്രീയ കേസ് ആണെന്നും താന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ജാമ്യം എടുക്കാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടപ്പോള്‍ കെജ്‌രിവാളിന്റെ നിലപാട്.