അബുദാബിയില്‍ എരുമേലി അനുസ്മരണവും സാഹിത്യ സൗഹൃദ സദസും

Posted on: May 22, 2014 7:30 pm | Last updated: May 22, 2014 at 7:57 pm

അബുദാബി: ശക്തി തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രഫ. എരുമേലി പരമേശ്വരന്‍ പിള്ള, എം ആര്‍ സോമന്‍ എന്നിവരെ അനുസ്മരിക്കലും സാഹിത്യ സൗഹൃദ സദസും ഇന്നും നാളെയും അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

അനുസ്മരണത്തില്‍ ഇന്ന് രാത്രി 8.30ന് പി കരുണാകരന്‍ എം പി മുഖ്യ പ്രഭാഷണം നടത്തും. അശോകന്‍ ചരുവില്‍, ആര്‍ പാര്‍വതീ ദേവി, ഒ വി മുസ്തഫ എന്നിവര്‍ പ്രസംഗിക്കും.
സാഹിത്യ സൗഹൃദ സദസില്‍ കഥാലോകം എന്ന വിഷയത്തിലാണ് ചര്‍ച്ച. നാളെ രാവിലെ 10ന് പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. കഥയും ജീവിതവും എന്ന വിഷയത്തില്‍ അശോകന്‍ ചരുവില്‍ പ്രഭാഷണവും അരവിന്ദന്‍ പണിക്കശേരി അനുബന്ധ പ്രഭാഷണവും നിര്‍വഹിക്കും.
കഥകളിലെ പെണ്‍കഥാപാത്രം എന്ന വിഷയത്തില്‍ ആര്‍ പാര്‍വതീദേവി പ്രഭാഷണവും കെ എം അബ്ബാസ് അനുബന്ധ പ്രഭാഷണവും നിര്‍വഹിക്കും.