അന്യസംസ്ഥാന തൊഴിലാളിക്ക് മുറിവേറ്റ സംഭവം: അത്മഹത്യാ ശ്രമമെന്ന് സൂചന

Posted on: May 22, 2014 6:00 am | Last updated: May 22, 2014 at 6:20 pm

ചെറുവത്തൂര്‍: ഒഡിഷ സ്വദേശിയും ചെറുവത്തൂര്‍ ചെക്ക്‌പോസ്റ്റിനു സമീപത്തെ ഓയില്‍ മില്‍ തൊഴിലാളിയുമായ പ്രകാശ് ലാക്കാരെയുടെ കൈക്ക് ഗുരുതരമായി മുറിവേറ്റ സംഭവം ആത്മഹത്യാ ശ്രമമാണെന്ന് സൂചന.
ഇയാള്‍ ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ ജനല് ചില്ലുകള്‍ തകര്ന്നതും, അവിടെ ചോരപ്പാടുകള്‍ കണ്ടതും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധന്‍, ഫോറന്‍സിക് വിഭാഗം തുടങ്ങിയ പൊലിസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിനു ശേഷമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്നാണ് കരുതുന്നത്. മാത്രമല്ല മില്ലിലെ സി സി ടി വി ദൃശ്യങ്ങളില്‍ ഈ അന്യസംസ്ഥാന തൊഴിലാളിയും, സംഭവമറിഞ്ഞ് സ്ഥലത്തെത്തുന്ന ചിലരെയുമല്ലാതെ മറ്റൊന്നും കാണാനില്ല. 17നു രാത്രിയാണ് മില്ലില്‍ അക്രമം നടന്നതെന്നും ആക്രമികളെ ചെറുക്കുന്നതിനിടയില്‍ കൈക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയാണുണ്ടായതെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. പരുക്കേറ്റ ഇയാള്‍ മംഗലാപുരത്ത് ചികിത്സയിലാണ്.