മോട്ടോ എക്‌സ് പുറത്തിറക്കി

Posted on: May 21, 2014 9:47 pm | Last updated: May 21, 2014 at 9:47 pm

New Imageദുബൈ: മോട്ടോറോളയുടെയും ഗൂഗിളിന്റെയും സംയുക്ത സംരഭമായ മോട്ടോ എക്‌സ് സ്മാര്‍ട്ട് ഫോണ്‍ ദുബൈയില്‍ പുറത്തിറങ്ങി. ശബ്ദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് സവിശേഷതയെന്ന് സീനിയര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ മാര്‍ക്കസ് ഫ്രോസ്റ്റ് പറഞ്ഞു.
ഒ കെ ഗൂഗിള്‍ നൗ എന്നു പറഞ്ഞാല്‍ മൊബൈല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ക്യാമറയും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നു മാര്‍ക്കസ് പ്രോസ്റ്റ് അറിയിച്ചു.