റോഡ് പണിക്കിടെ മതിലിടിഞ്ഞ് റോഡ് റോളര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്‌

Posted on: May 21, 2014 12:30 am | Last updated: May 21, 2014 at 12:30 am

വെള്ളമുണ്ട: റോഡ് പണിക്കിടെ മതിലിടിഞ്ഞ് റോഡ് റോളര്‍ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കണ്ടത്തുവയല്‍ വെള്ളിലാടിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സംരക്ഷണഭിത്തിയിലാത്ത വെള്ളിലാടി പൊള്ളാറ മുഹമ്മദലിയുടെ വീട്ടുമുറ്റത്തേക്കാണ് ടാറിങ് ജോലിക്കിടെ റോളര്‍ മറിഞ്ഞത്. മക്കിയാട്-തേറ്റമല റോഡിന്റെ ടാറിങ് പണിക്കിടെയാണ് അപകടം. വീടിന്റെ റോഡിനോട് ചേര്‍ന്ന ഭാഗം സുരക്ഷാഭിത്തി നിര്‍മിക്കണമെന്ന് പലതവണ വീട്ടുടമസ്ഥര്‍ ആവശ്യപ്പെട്ടിടിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.