പുതുക്കിയ ബസ് ചാര്‍ജ് നിലവില്‍ വന്നു

Posted on: May 20, 2014 10:39 am | Last updated: May 21, 2014 at 12:11 am

BUSതിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ  ബസ് ചാര്‍ജ് നിലവിൽ വന്നു. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കിയാണ് ഉയർത്തിയത്.കിലോമീറ്റര്‍ നിരക്ക് 58 പൈസയില്‍ നിന്ന് 68 പൈസയായും വര്‍ധിപ്പിച്ചു. വിദ്യാര്‍ഥികളുടെ നിരക്കില്‍ തത്ക്കാലം മാറ്റമില്ല.

ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ മിനിമം ചാര്‍ജ് പത്ത് രൂപയാക്കി. സൂപ്പര്‍ഫാസ്റ്റ് ബസുകളുടെത് 12 രൂപയില്‍ നിന്ന് 13 രൂപയാക്കിയാണ് ഉയര്‍ത്തിയത്. വോള്‍വോ ബസുകളുടെ കിലോമീറ്റര്‍ ചാര്‍ജ് 1.20 രൂപയില്‍ നിന്ന് 1.30 രൂപയാക്കി ഉയര്‍ത്തി. മിനിമം ചാര്‍ജ് 35 രൂപയില്‍ നിന്ന് 40 രൂപയാക്കിയുമാണ് വർധിപ്പിച്ചത്.