മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല: ഇ ശ്രീധരന്‍

Posted on: May 19, 2014 5:26 pm | Last updated: May 20, 2014 at 2:10 pm

sreedharanന്യൂഡല്‍ഹി: ബി ജെ പി മന്ത്രിസഭയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് മെട്രോ റെയില്‍വ തലവന്‍ ഇ ശ്രീധരന്‍. ബിജെപിയോട് തനിക്ക് അയിത്തമൊന്നുമില്ല. മോഡിയുമായി നല്ല ബന്ധമാണ്. എന്നാല്‍ മന്ത്രിസഭയിലേക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മോഡി മന്ത്രിസഭയില്‍ ശ്രീധരനെ റെയിവേ മന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.