തരുണ്‍ തേജ്പാലിന് ഇടക്കാല ജാമ്യം

Posted on: May 19, 2014 4:36 pm | Last updated: May 20, 2014 at 2:10 pm

tharun thejpalന്യൂഡല്‍ഹി: ലൈംഗികാപവാദ കേസില്‍ തെഹല്‍ക മാഗസിന്‍ ചീഫ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മാതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ടാഴ്ചത്തേക്കാണ് ജാമ്യം.

ഇന്നലെ വൈകീട്ടാണ് മാതാവ് ശകുന്തള തേജ്പാല്‍ മരിച്ചത്. അര്‍ബുദ രോഗ ബാധിതയായിരുന്നു. മാതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ തരുണിന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. നേരത്തെ അസുഖബാധിതയായ മാതാവിനെ സന്ദര്‍ശിക്കാന്‍ രണ്ട് തവണ തരുണ്‍ തേജ്പാലിന് ജാമ്യം അനുവദിച്ചിരുന്നു.