വിവാദങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മൗനം പാലിച്ചത് ബോധപൂര്‍വമെന്ന് ടി.കെ.എ നായര്‍

Posted on: May 15, 2014 4:06 pm | Last updated: May 17, 2014 at 12:59 am
SHARE

tka-nairകൊച്ചി: കേന്ദ്രസര്‍ക്കാര്‍ നേരിട്ട മിക്ക വിവാദങ്ങളോടും പ്രധാനമന്ത്രി മന്‍മോന്‍സിംഗ് മൗനം പാലിച്ചത് ബോധപൂര്‍വമെന്ന് അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവ് ടി.കെ.എ നായര്‍. പല വിവാദങ്ങളോടും പ്രധാനമന്ത്രിക്ക് പ്രതികരിക്കാമായിരുന്നു. എന്നാല്‍ മൗനം പാലിച്ചത് അദ്ദേഹത്തിന്റെ ശക്തിയില്ലായ്മയായി കാണരുതെന്നും ടി.കെ.എ നായര്‍ പറഞ്ഞു. പ്രമുഖ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ടി.കെ.എ നായര്‍ ഇക്കാര്യം പറഞ്ഞത്.