പശ്ചിമബംഗാളില്‍ വാഹനാപകടം; അഞ്ച് മരണം

Posted on: May 15, 2014 2:49 pm | Last updated: May 17, 2014 at 12:59 am
SHARE

accidentമിഡ്‌നാപുര്‍: പശ്ചിമബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. ഇവരെ മിഡ്‌നാപുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടക്കില്‍ നിന്നും വരികയായിരുന്ന ബസ് ദേശീയപാത ആറില്‍ ഖരാപുരില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസ് യാത്രക്കാരായ അഞ്ചുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസിലുണ്ടായിരുന്നവരെല്ലാം ഒഡീഷ സ്വദേശികളാണ്.