നിയമസഭാ സമ്മേളനം ജൂണ്‍ ഒന്‍പത് മുതല്‍

Posted on: May 15, 2014 6:02 am | Last updated: May 17, 2014 at 12:59 am

തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം ജൂണ്‍ ഒന്‍പത് മുതല്‍ ചേരാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച പ്രത്യേക ചര്‍ച്ചയും ഈ സമ്മേളനത്തില്‍ നടക്കും. സമ്പൂര്‍ണ ബജറ്റും ധനകാര്യ ബില്ലും ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനായി ചേരുന്ന സമ്മേളനം ജൂലൈ മൂന്നാം വാരം വരെ നീളും. മുല്ലപ്പെരിയാര്‍ കേസിലെ റിവ്യൂ ഹരജി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വിദേശ പര്യടനം കഴിഞ്ഞ് എത്തിയാലുടന്‍ സമര്‍പ്പിക്കും