Connect with us

Ongoing News

പിസ്‌റ്റോറിയസിന്റെ മനോനില പരിശോധിക്കണമെന്ന് കോടതി

Published

|

Last Updated

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ കായികതാരം ഓസ്‌കര്‍ പിസ്‌റ്റോറിയസിന്റെ മനോനില പരിശോധിക്കണമെന്ന് കോടതി. കാമുകിയുടെ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നതിനിടെയാണ് കോടതി പിസ്‌റ്റോറിയസിന്റെ മനോനില പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

ഒരു മാസത്തിനുള്ളില്‍ പിസ്‌റ്റോറിയസിന്റെ മനോനില പരിശോധിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ മാര്‍ച്ചില്‍ ആരംഭിച്ച വിചാരണ കൂടുതല്‍ നീളുമെന്ന് ഉറപ്പായി. പിസ്‌റ്റോറിയസിന്റെ മനോനില പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

 

 

Latest