നിരോധിത ഉത്തേജക മരുന്നു വില്‍പന: രണ്ടു പേര്‍ പിടിയില്‍

Posted on: May 14, 2014 7:40 pm | Last updated: May 14, 2014 at 7:40 pm

New Imageഷാര്‍ജ: അപകടകരവും രാജ്യത്ത് നിരോധിക്കപ്പെട്ടതുമായ ലൈംഗിക ഉത്തേജന മരുന്നുകള്‍ വില്‍പന നടത്തിയ രണ്ട് പേരെ പോലീസ് പിടികൂടി. ഗുളിക, പൊടി തുടങ്ങിയ വിവിധ തരത്തിലുള്ള മരുന്നുകളാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. പ്രതികള്‍ അറബ് വംശജരാണ്.
രാജ്യത്തിന് പുറത്ത് നിന്ന് സംപ്രേഷണം ചെയ്യുന്ന ഒരു ടെലിവിഷന്‍ ചാനലിലൂടെയാണ് ഉത്തേജന മരുന്നുകള്‍ പരസ്യപ്പെടുത്തിയിരുന്നത്. ആകര്‍ഷകമായ വിവിധ പേരുകളിലാണ് ഇവര്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചിരുന്നത്.
അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഉല്‍ഭവം അറിയപ്പെടാത്തതും അതോടൊപ്പം വ്യക്തികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നതുമായ വിവിധ തരം ഉത്തേജക മരുന്നുകള്‍ പ്രതികളില്‍ നിന്ന് പിടികൂടുകയുണ്ടായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി നിയമ നടപടികള്‍ ആരംഭിച്ചു.