വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ സ്‌ഫോടനത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്

Posted on: May 13, 2014 4:16 pm | Last updated: May 14, 2014 at 12:34 am

bombകോഴിക്കോട്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടെ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തി. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പലയിടത്തും തിരച്ചില്‍ നടത്തിയിട്ടുണ്ട്. ഒഞ്ചിയം, നാദാപുരം മേഖലകളില്‍ ബോംബ് സ്‌ക്വാഡും പരിശോധനക്കെത്തിയിരുന്നു.