കബനി ജലത്തിന് അവകാശവാദമുന്നയിച്ച് തമിഴ്‌നാട് സുപ്രീം കോടതിയില്‍

Posted on: May 11, 2014 11:06 am | Last updated: May 14, 2014 at 1:17 pm

kabaniന്യൂഡല്‍ഹി: കബനി നദിയിലെ ജലത്തിന് അവകാശവാദമുന്നയിച്ച് തമിഴ്‌നാട് സുപ്രീം കോടതിയില്‍. കബനിയില്‍ നിന്ന് കേരളം ഉപയോഗിക്കാത്ത ജലം തങ്ങള്‍ക്ക് വേണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ച് രണ്ട് ദിവസത്തിനകമാണ് കബനിയിലും തമിഴ്‌നാട് അവകാശവാദമുന്നയിച്ചിരിക്കുന്നത്.

വയനാട്ടില്‍ നിന്നും കാവേരി നദിയിലേക്ക് ഒഴുകുന്നതാണ് കബനി നദി.