പ്രചാരണത്തിന് സമ്പൂര്‍ണ സമാപനം: അവസാന ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച്ച

Posted on: May 10, 2014 9:15 pm | Last updated: May 11, 2014 at 11:14 am

rallyന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ സമാപനം. അവസാന ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച്ച നടക്കും. യു പിയിലെ 18ഉം ബംഗാളിലെ 17ഉം ബീഹാറിലെ 6ഉം അടക്കം 41 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയും അരവിന്ദ് കെജരിവാളും മല്‍സരിക്കുന്ന വാരണാസിയിലാണ് ഒമ്പതാം ഘട്ടത്തില്‍ ഏറ്റവും ശക്തമായ മല്‍സരം നടക്കുന്നത്.സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് അസംഗഢിലും കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗദംബിക പാല്‍ ദോമാലിയ ഗഞ്ചിലും ബി ജെ പി നേതാവ് കല്‍രാജ് മിശ്ര ദിയേരിയിലും മല്‍സരിക്കും.