ആദിവാസി യുവാവ് മാസങ്ങളായി ജയിലില്‍

Posted on: May 9, 2014 1:16 am | Last updated: May 9, 2014 at 1:16 am

കല്‍പ്പറ്റ: വയനാട്ടിലെ മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ മാവോയിസ്‌റ്റെന്ന് ലുക്കൗട്ട് നോട്ടീസിലുള്ള ആദിവാസി യുവാവ് മാസങ്ങളായി ജയിലില്‍. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം പിടികിട്ടാപ്പുള്ളിയായി ചേകാടി തോണിക്കടവ് കോളനിയിലെ ചാത്തന്റെ ചിത്രമാണ് ലുക്കൗട്ട് നോട്ടീസില്‍ പതിച്ചിരുന്നത്.
2007ല്‍ കുപ്പാടിയിലുള്ള വൈദികന്റെ വീടാക്രമിച്ചകേസിലെ പ്രതിയാണ് ചാത്തന്‍ എന്ന മാധവന്‍. ജനകീയ വിമോചന മുന്നണി എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ചാത്തനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ചാത്തന്‍ കുടകില്‍ ഇഞ്ചിപ്പണിക്ക് പോയതിനെതുടര്‍ന്ന് കോടതിയില്‍ ഹാജരാകാത്തതിനാല്‍ നാല് മാസം മുമ്പ് വാറന്റെ് പുറപ്പെടുവിച്ച് പിടികൂടുകയായിരുന്നു. മാനന്തവാടി ജയിലിലായ ചാത്തന്‍ കോടതിയില്‍ കൊണ്ടുവരുമ്പോള്‍ മാത്രമായിരുന്നു ഇക്കാലയളവലില്‍ ണ് പുറംലോകം കാണ്ടിരുന്നത്. ഇതിനിടെയാണ് മാവോയിസ്റ്റ് നേതാവെന്ന് പൊലീസ് പറയുന്ന രൂപേഷിനും മനുഷ്യാവകാശ പ്രവര്‍ത്തകരായ അഡ്വ.പി.എ പൗരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമൊപ്പം മാനന്തവാടി പൊലീസ് സ്‌റ്റേഷനില്‍ പതിച്ച ലുക്കൗട്ട് നോട്ടീസില്‍ ചാത്തനും ഉള്‍പ്പെട്ടത്. ഇന്ത്യാവിഷന്‍ വാര്‍ത്ത പുറത്ത് വിട്ടതോടെ ലുക്കൗട്ട് നോട്ടീസ് നീക്കം ചെയ്തിരുന്നു. ജയിലായ താന്‍ എങ്ങനെ പിടികിട്ടാപ്പുള്ളിയായെന്ന കാര്യത്തില്‍ ചാത്തന്റെ സംശയം ബാക്കി
കുപ്പാടിയിലെ വൈദികന്റെ വീട്ടില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ച് കഴിച്ചെന്ന് കാണിച്ച് രണ്ട് ആദിവാസി കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് 2007ല്‍ വൈദികിന്റെ വീട് അക്രമിക്കുന്നത്. ഈ സംഭവത്തിലാണ് പോരാട്ടം പ്രവര്‍ത്തകര്‍ക്കൊപ്പം ചാത്തനും അറസ്റ്റിലായത്.