അവയവ ദാനം മാതൃകയായി കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ഥികള്‍

Posted on: May 9, 2014 12:42 am | Last updated: May 8, 2014 at 8:43 pm

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സമൂഹത്തിനു മാതൃകയായി മുന്നോട്ട്. കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി കൂട്ടായ്മയായ സ്റ്റുഡന്റ്‌സ് ഇനിഷിയേറ്റീവ് ഫോര്‍ സോഷ്യല്‍ സര്‍വീസ് (എസ് ഐ എസ് എസ്) ന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അവയവദാന സമ്മതപത്രികയില്‍ ഒപ്പിട്ടു.
സര്‍വകലാശാലയിലെ 21 വിദ്യാര്‍ഥികള്‍ ഒപ്പിട്ട സമ്മതപത്രം ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി വീണ എസ്സ് എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ മെമ്പര്‍ ഡോ. അനുപമയക്ക് കൈമാറി. ചടങ്ങിനോടനുബന്ധിച്ച് അവയവദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സിഗ്‌നെചര്‍ ഷോര്‍ട്ട് ഫില്മിന്റെ പ്രദര്‍ശനവും നടന്നു. മലബാര്‍ മേഖലയില്‍ അവയവ ദാനം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കുവാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷിബു എസ് അധ്യക്ഷത വഹിച്ച ചടങ്ങ് സര്‍വകാലശാല ഡീന്‍ ഡോ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു.
ഡോ. കോട്ടെശ്വര്‍ രാജു, ഡോ. രാജേന്ദ്രന്‍ പിലങ്കട്ട, ഡോ. പളനിരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അരുണ്‍ കരിപ്പാല്‍ സ്വാഗതവും ബിപിന്‍ ജോസ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ തുടര്‍ന്ന് സര്‍വകാലശാല വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.