മഅ്ദനിയുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്ന് പി ഡി പി നേതാക്കള്‍

Posted on: May 9, 2014 12:40 am | Last updated: May 8, 2014 at 8:40 pm
SHARE

abdunnasar madaniകാസര്‍കോട്: ബംഗ്ലൂരു അഗ്രഹാര ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യ നിലയില്‍ കടുത്ത ആശങ്കയുണ്ടെന്ന് മദനിയെ സന്ദര്‍ശിച്ച പി ഡി പി നേതാക്കളായ ജില്ലാ സെക്രട്ടറി യൂനസ് തളങ്കര, സെക്രട്ടറിയേറ്റംഗം എസ് എം ബഷീര്‍ കുഞ്ചത്തൂര്‍, ജില്ലാ ട്രഷറര്‍ റഷീദ് മുട്ടുന്തല എന്നിവര്‍ ആരോപിച്ചു.
പരിശോധനയെന്ന പേരില്‍ ആശുപത്രിയിലേക്കുപോയി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ജയിലധികൃതരും കര്‍ണാടക സര്‍ക്കാരും. വന്‍ ഒരുക്കങ്ങള്‍ സൃഷ്ടിച്ച് ചെറിയ പരിശോധന നടത്തി തിരിച്ച് ജയിലിലേക്കയക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.