ഐ എസ് ഡി വിദ്യാര്‍ഥികളെ വിദ്യാഭ്യാസ മന്ത്രാലയം അനുമോദിച്ചു

Posted on: May 8, 2014 6:25 pm | Last updated: May 8, 2014 at 6:25 pm

TIMSS & PIRLS (1)മസ്‌കത്ത്: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ടി ഐ എം എസ് എസ് 2011, പി ഐ ആര്‍ എല്‍ എസ് 2011 മത്സരങ്ങളില്‍ വിജയം നേടിയ ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിച്ചു.
എജുക്കേഷനല്‍ ഇവാല്വേഷന്‍ ഫോര്‍ അവാര്‍ഡിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. സുവൈനി അല്‍ മസ്‌കരിയുടെ നേതൃത്വത്തില്‍ വതയ്യയിലെ വിദ്യാഭ്യാസ മന്ത്രാലയം ഓഡിറ്റോറിയത്തിലാണ് അനുമോദനം നടത്തിയത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ബാലബാസ്‌കര്‍ അശോക് കുമാര്‍, ലക്ഷ്മി വസന്ദ എന്നിവരാണ് വിജയം നേടിയത്. സ്‌കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കഠിന പ്രയത്‌നമാണ് വിജയത്തിന് കാരണമായതെന്ന് മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രൈമറി വിഭാഗം വൈ. പ്രിന്‍സിപ്പല്‍ ലീന ഫ്രാന്‍സിസ് കൈമാറി. സയന്‍സ്, മാത്‌സ് വിഭാഗങ്ങളിലെ അധ്യാപകരെ അധികൃതര്‍ അഭിനന്ദിച്ചു.