ജല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചു

Posted on: May 7, 2014 7:47 pm | Last updated: May 9, 2014 at 1:20 am

jallikkettuന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചു. ജനുവരി മുതല്‍ മെയ് വരെ ജല്ലിക്കെട്ട് അനുവദിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം സുപ്രീംകോടതി റദ്ദാക്കി. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തില്‍ കാളകളേയും ഉള്‍പ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മൃഗ സംരക്ഷണ ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി.