ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണ്ട: സുപ്രീം കോടതി

Posted on: May 6, 2014 12:00 pm | Last updated: May 7, 2014 at 12:26 am

supreme courtന്യൂഡല്‍ഹി: അഴിമതി കേസുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് സുപ്രിം കോടതി വിധിച്ചു. ഈ കാര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്പ്രത്യേക പരിരക്ഷ നല്‍കുന്ന വ്യവസ്ഥ കോടതി റദ്ദാക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഭരണഘടനയുടെ 21ാം അനുഛേദം എ ഭേദഗതി ചെയ്ത് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹരജിയലാണ് ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഒരു പരിരക്ഷയും നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, അഴിമതിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.