കൊങ്കണ്‍ പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

Posted on: May 5, 2014 11:11 am | Last updated: May 6, 2014 at 1:50 pm

kongan train railമുംബൈ: കൊങ്കണ്‍പാതയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തില്‍പ്പെട്ട ട്രെയിന്‍ പൂര്‍ണ്ണമായും മാറ്റിയ ശേഷം പാളത്തിനു തകരാറുകള്‍ ഇല്ല എന്ന് ഉറപ്പുവരുത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അതിനിടെ, ദിവ സാവന്ത് വാഡി പാസഞ്ചര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു.