ബാര്‍ ലൈസന്‍സ്; ജനതാല്‍പര്യം സംരക്ഷിക്കുമെന്ന് സുധീരന്‍

Posted on: May 4, 2014 1:09 pm | Last updated: May 5, 2014 at 5:54 pm
SHARE

vm sudheeranകൊച്ചി: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ബാര്‍ ഉടമകളുടെ താല്‍പര്യം സംരക്ഷിക്കുന്ന തീരുമാനം ഉണ്ടാവില്ല. ബാറുകള്‍ അടച്ചുപൂട്ടിയ നടപടി നല്ല ഫലങ്ങളുണ്ടാക്കി. അടിപിടിക്കേസുകള്‍ കുറഞ്ഞെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സര്‍ക്കാറിന്റെ മദ്യനയം സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുന്നത് സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയതലത്തിലും ജനങ്ങള്‍ക്കിടയിലും ചര്‍ച്ച നടക്കുന്നുണ്ട്. എല്ലാവര്‍ക്കും അഭിപ്രായം പറയുവാനുള്ള സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഡി സതീശന്റെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ പാര്‍ട്ടി രണ്ടുതട്ടിലല്ലെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുക സ്വാഭാവികമാണെന്നും വി.എം സുധീരന്‍ പറഞ്ഞു.