Connect with us

Ongoing News

സംരക്ഷിത വനങ്ങളില്‍ ആനകള്‍ കൂട്ടത്തോടെ ചെരിയുന്നു

Published

|

Last Updated

പത്തനംതിട്ട: സംസ്ഥാനത്തെ സംരക്ഷിത വനമേഖലയില്‍ കാട്ടാനകള്‍ കൂട്ടത്തോടെ ചെരിയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 246 ആനകളാണ് ചെരിഞ്ഞിട്ടുള്ളതെന്നാണ് കേരള വന്യ ജീവി വകുപ്പിന്റെ കണ്ടെത്തല്‍. ആനകള്‍ ഏറെയുള്ള വയനാട് വനം ഡിവിഷന്‍ , പെരിയാര്‍ ടൈഗര്‍ റിസര്‍വ്, റാന്നി ഗ്രൂഡിക്കല്‍ റേഞ്ച് എന്നിവിടങ്ങളിലാണ് ആനകള്‍ കൂട്ടത്തോടെ ചെരിഞ്ഞിട്ടുള്ളത് . 2012ല്‍ എലിഫന്റ് പോപ്പുലേഷന്‍ എസ്റ്റിമേഷന്‍ സെന്‍സസ് നടത്തിയപ്പോള്‍ സംസ്ഥാനത്ത് 6177 കാട്ടാനകളെ കണ്ടെത്തിയിരുന്നു. ഇതില്‍ മുതിര്‍ന്ന കാട്ടാനകളുടെ ആണ്‍- പെണ്‍ അനുപാതം 1:68 ഉം, കൊമ്പന്‍- മോഴ അനുപാതം 1:41 ഉം ആയിരുന്നു. അതേസമയം 2009 മുതല്‍ 2010 വരെ സംസ്ഥാനത്ത് 57 കാട്ടാനകളാണ് ചെരിഞ്ഞിട്ടുള്ളത്, 2010-11 വര്‍ഷത്തില്‍ 55ഉം, 2012ല്‍ 40 ഉം, 2012 മുതല്‍ 2013 വരെ 33 കാട്ടാനകളുമാണ് ചെരിഞ്ഞിട്ടുള്ളത്. ഇതിന് പുറമെ 2009 മുതല്‍ 2013 വരെ 14 കാട്ടാനകളാണ് വൈദ്യുതഘാതമേറ്റ് ചെരിഞ്ഞിട്ടുള്ളത്. കൊമ്പിനായുള്ള വേട്ടയാടലില്‍ 2009-20011 എന്നിവര്‍ഷങ്ങളില്‍ നാല് ആനകളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ട്രെയിന്‍ തട്ടി ചെരിഞ്ഞ കാട്ടാനകളുടെ എണ്ണത്തില്‍ കേരളം ഏറ്റവും പിന്നില്‍ തന്നെയാണ.് 2009-10 വര്‍ഷത്തില്‍ മൂന്ന് ആനകള്‍ മാത്രമാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്ന് സംസ്ഥാന ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നല്‍കുന്ന വിവരം. എന്നാല്‍ വനത്തിനുള്ളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ആനകള്‍ ഭക്ഷ്യക്കാന്‍ തുടങ്ങിയതോടെയാണ് മരണ നിരക്കില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ഇത് മൂലം സംസ്ഥാനത്ത് ചെരിഞ്ഞ ആനകളില്‍ ഏറിയ പങ്കും ഇരണ്ടക്കെട്ട് രോഗം ബാധിച്ചാണ് ചെരിഞ്ഞിട്ടുള്ളത്. എന്നാല്‍ വനമേഖലകളില്‍ ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ഇനിയും വനം വകുപ്പിന് പൂര്‍ണമായും തടയാന്‍ കഴിഞ്ഞിട്ടില്ല. വനാര്‍തിയോട് ചേര്‍ന്നുള്ള ക്ൃഷിമേഖലയിലേക്ക് ആനകള്‍ കടക്കാതിരിക്കാന്‍ വേണ്ടി കര്‍ഷകര്‍ വെക്കുന്ന പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് പരിക്കേല്‍ക്കുന്ന ആനകളെ പരിപാലിക്കാന്‍ പ്രത്യേക വൈദഗ്ധ്യം ലഭിച്ച ജീവനക്കാരുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ആനകള്‍ ഏറെയുള്ള വയനാട്, റാന്നി ഡിവിഷനില്‍ ആണ് ആനകളുടെ കൂട്ടമരണ നിരക്ക് ഉയരുന്നത്. വയനാട്ടില്‍ മാത്രം 2012-2013 വര്‍ഷത്തില്‍ 18 ആനകളാണ് ചെരിഞ്ഞിട്ടുള്ളത്.