Connect with us

International

സിംഗപ്പൂരില്‍ ഇന്ത്യക്കാര്‍ക്ക് വാടക വീട് ലഭിക്കുന്നില്ല

Published

|

Last Updated

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ഇന്ത്യക്കാര്‍ക്ക് വാടകക്ക് വീടുകള്‍ ലഭിക്കുന്നില്ല. വാടക വീട് നല്‍കുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ “ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും വീടില്ലെന്ന” സന്ദേശമാണ് കാണാനാകുക.
ചെലവ് കുറഞ്ഞ വീടുകള്‍ തിരയുമ്പോഴാണ് ഈ പ്രശ്‌നം കൂടുതല്‍. ഈ വിവേചനം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് യൂനിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് രാജന്‍ സെദ്, സിംഗപ്പൂര്‍ പ്രസിഡന്റ് ടോണി ടാനിനും പ്രധാനമന്ത്രി ലീ സീന്‍ ലൂംഗിനും കത്തയച്ചിട്ടുണ്ട്. ബഹു സംസ്‌കാരമുള്ള സമൂഹമായി പരിണമിക്കുന്നതിനാല്‍ സിംഗപ്പൂരില്‍ വിദേശിവിരുദ്ധ സമീപനം ശക്തമാണ്.
മണമുള്ള കറികള്‍ വെക്കുന്നതിനാലാണ് വാടക വീടുകള്‍ നിഷേധിക്കാന്‍ കാരണമെന്ന് ഏജന്റുകള്‍ പറയുന്നു. ഒരു വീടുണ്ടാകുന്നത് അഭിമാനമായി കരുതാത്തവരും, ആഴ്ച തോറും വൃത്തിയാക്കാത്തവരും ജനങ്ങള്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ വിവിധ മസാലക്കൂട്ടുകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നവരുമാണ് ഇന്ത്യക്കാരും ചൈനക്കാരുമെന്നും സിംഗപ്പൂര്‍ സ്വദേശികള്‍ പരാതിപ്പെടുന്നു.