അബുദാബി രാജ്യന്തര പുസ്തകമേളയ്ക്ക് ഉജ്വല തുടക്കം

Posted on: May 2, 2014 9:12 pm | Last updated: May 2, 2014 at 9:02 pm

New Imageഅബുദാബി: 24-ാമത് അബുദാബി രാജ്യാന്തര പുസ്തകമേളക്ക് ഉജ്വല തുടക്കം. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ യു എ ഇ സാംസ്‌കാരിക യുവജന വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഊര്‍ജ വകുപ്പ് മേധാവി നാസര്‍ അഹമ്മദ് അല്‍സുവൈദി, പുസ്തക മേള ഡയറക്ടര്‍ ജുമാ അല്‍ ഖുബൈസി, സഈദ് അല്‍ ഹലാഫി (അബുദാബി നഗരസഭ), അലിബിന്‍ ഹര്‍മല്‍ (അഡനിക്), മുഹമ്മദ് സാലം അല്‍ ദാഹിരി (അഡാക്ക്) അടക്കം നിരവധി സാംസ്‌കാരിക നയതന്ത്ര പ്രതിനിധികള്‍ സംബന്ധിക്കും. മെയ് അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന മേള വായനയുടെ സാംസ്‌കാരിക വസന്തത്തിന്റെ പുതിയ അനുഭൂതി തീര്‍ക്കും. 57 രാജ്യങ്ങളില്‍ നിന്നുള്ള 33 ഭാഷകളിലായി അഞ്ച് ലക്ഷത്തോളം പുസ്തകങ്ങളാണ് പുസ്തകചന്തയില്‍ എത്തിയിട്ടുള്ളത്. മേളയുടെ ഭാഗമായി നിരവധി സാംസ്‌കാരിക ചര്‍ച്ച വേദികളാണ് ഒരുക്കിയിട്ടുള്ളത്. പുസ്തകോത്സവത്തിന്റെ മലയാളം സാംസ്‌കാരിക പരിപാടികളുടെ സംഘാടകരായ സിറാജ് പവലിയന്‍, ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. അബുദാബി ജുഡീഷ്യറി ഡിപ്പാര്‍ട്ട്‌മെന്റ് പവലിയനിന്റെ പിന്നിലായി ഹാള്‍ 11 എ 21ല്‍ ആണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രമുഖ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ പുസ്തക മേളയുടെ അതിഥിയായി ഇന്ന് എത്തും. മെയ് മൂന്ന് (ശനി) വൈകീട്ട് 7.30ന് ദി ടെന്റില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം സദസുമായി സംവദിക്കും. മെയ് അഞ്ചിന് രാത്രി ഒമ്പതിന് സിറാജ് ഗള്‍ഫ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ് പ്രഭാഷണം നടത്തും.