നിലവാരമുള്ള ബാറുകള്‍ തുറക്കുന്നതില്‍ തെറ്റില്ല; വി ഡി സതീശന്‍

Posted on: May 2, 2014 8:55 pm | Last updated: May 3, 2014 at 10:28 am

VD SATHEESHANപത്തനംതിട്ട: സംസ്ഥാനത്ത് നിലവാരമുള്ള ബാറുകള്‍ തുറക്കുന്നതില്‍ തെറ്റില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍. നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ ചിലതിന് നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. അങ്ങനെയുള്ള ബാറുകള്‍ അടച്ചുപൂട്ടണമെന്നും സതീശന്‍ പറഞ്ഞു.
ഒരാള്‍ മദ്യ വിരുദ്ധനും മറ്റുള്ളവര്‍ മദ്യലോബിയുടെ ഭാഗമാണെന്ന നിലപാട് ശരിയല്ല. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സമയമായെന്നും സതീശന്‍ പറഞ്ഞു.
അതേസമയം വി.ഡി സതീശന്റെ അഭിപ്രായത്തോട് കോണ്‍ഗ്രസ് നേതാക്കളായ ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും അജയ് തറയിലും വിയോജിപ്പ് രേഖപ്പെടുത്തി.