നൈജീരിയയില്‍ തീവ്രവാദി ആക്രമണം; ഒന്‍പത് മരണം

Posted on: May 2, 2014 9:03 am | Last updated: May 3, 2014 at 10:28 am

bomb blastഅബുജ: നൈജീരിയയുടെ തലസ്ഥാനമായ അബുജയില്‍ തീവ്രവാദികള്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു.കഴിഞ്ഞ ഏപ്രില്‍ 14ന് ബോംബ് സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ട സ്ഥലത്തിനടുത്താണ് വീണ്ടും ഭീകരാക്രമണമുണ്ടായത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.എന്നാല്‍ തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. നൈജീരിയയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ ഈ വര്‍ഷം ബൊക്കോ ഹറാം നടത്തിയ ഭീകരാക്രമണങ്ങളില്‍ 1500 ഓളം പേരാണു കൊല്ലപ്പെട്ടത്.