മദ്യലോബിക്കെതിരെ സുധീരന്റെ രൂക്ഷ വിമര്‍ശനം

Posted on: May 1, 2014 12:36 pm | Last updated: May 2, 2014 at 7:30 am
SHARE

vm sudheeranതിരുവനന്തപുരം: സംസ്ഥാനത്തെ മദ്യലോബികളെ രൂക്ഷമായി വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. തൊഴിലാളികളുടെ ബാനറില്‍ മുതലാളിമാര്‍ ജാഥ നടത്തുകയാണ്. മുതലാളിമാരുടെ പിന്നണിയാളുകളായി തൊഴിലാളികള്‍ മാറരുതെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മെയ്ദിന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്വാനിക്കുന്നവരുടെ കൂലി വീട്ടിലത്തെണം. അല്ലാതെ അതിന്റെ ഉപഭോക്താവ് മദ്യവില്‍പ്പനക്കാരാവരുത്. മദ്യത്തിനടിമപ്പെട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും കുടുംബത്തെ നോക്കാനാവാത്ത സ്ഥിതിയിലാണെന്നും സുധീരന്‍ പറഞ്ഞു.