Connect with us

Malappuram

എസ് വൈ എസ് വളണ്ടിയേഴ്‌സിന്റെ സേവനം മൂന്ന് മുതല്‍ ജില്ലാ ആശുപത്രിയില്‍

Published

|

Last Updated

തിരൂര്‍: ആതുരസേവന രംഗത്ത് മാതൃകാപരമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന എസ് വൈ എസിന്റെ പുതിയ സാന്ത്വന പദ്ധതിക്ക് ഈമാസം മൂന്നിന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആശുപത്രിയില്‍ ആവശ്യമായ സഹകരണങ്ങള്‍ നല്‍കാനായി രൂപവത്കരിച്ച വളണ്ടിയേഴ്‌സിന്റെ സമര്‍പ്പണം പേരോട് അബ്ദുര്‍റഹിമാന്‍ സഖാഫിയാണ് നിര്‍വഹിക്കുക.
സേവന സന്നദ്ധരായ പ്രവര്‍ത്തകരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയാണ് വളണ്ടിയേഴ്‌സിനെ രൂപവത്കരിച്ചത്. ഇനി മുതല്‍ രോഗികളെ വാഹനത്തില്‍ നിന്ന് ഇറക്കാനും അവര്‍ക്ക് മറ്റുള്ള സേവനങ്ങള്‍ നല്‍കാനും ഇവിടെ അവര്‍ സജ്ജരായിരിക്കും. നൂറ് പ്രവര്‍ത്തകരാണ് ഇങ്ങനെ സേവന രംഗത്തുണ്ടാകുക. ഓരോ ദിവസങ്ങളിലും അംഗങ്ങള്‍ മാറിമാറി സേവനം ചെയ്യും.
നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന്, ഭക്ഷണം, ചികിത്സാ സഹായം, ഉപകരണങ്ങള്‍, ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം, രക്തദാനം തുടങ്ങി ഇതിനകം തന്നെ എസ് വൈ എസ് ആതുര സേവന രംഗത്ത് സജീവമാണെന്ന് ഭാരവാഹികളായ അബ്ദുസ്സമദ് മുട്ടനൂര്‍, എ കെ യാഹു, സക്കീര്‍ അഹ്‌സനി മീനടത്തൂര്‍ എന്നിവര്‍ അറിയിച്ചു.