Connect with us

Kozhikode

സംസ്ഥാനത്ത് അസംഘടിത തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാകുന്നു

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഷോപ്പുകളില്‍ ജോലിചെയ്യുന്ന അസംഘടിത തൊഴിലാളികള്‍ കടുത്ത ചൂഷണത്തിന് ഇരയാകുന്നതായി സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍. ഒട്ടുമിക്ക ഷോപ്പുകളിലും 10 മണിക്കൂറിലധികം സെയില്‍സ് ഗേള്‍സിന് ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഇവരുടെ തൊഴില്‍ അവകാശങ്ങളെല്ലാം ലംഘിക്കപ്പെടുന്നു. പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാറും തൊഴില്‍ വകുപ്പും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ഷോപ്പ്‌സ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 960 പ്രകാരം സെയില്‍സ്മാന്‍/സെയില്‍സ് വുമണിന്റെ ജോലി സമയം എട്ട് മണിക്കൂറാണ.് ഓവര്‍ ടൈം അടക്കം ഒരു കാരണവശാലും 10 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. എന്നാല്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് ജോലി ചെയ്യിപ്പിക്കുന്നത്.
പല സ്ഥാപനങ്ങളിലും ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങളില്ല. ജോലി സമയം മുഴുവന്‍ നിന്ന് പണിയെടുക്കേണ്ട അവസ്ഥയാണുള്ളത്. ഇത് അങ്ങേയറ്റം മനുഷ്യത്വ രഹിതവും അംഗീകൃത നിയമങ്ങളുടെ ലംഘനവുമാണെന്നും അദ്ദേഹം പറഞ്ഞു

 

Latest