ബാര്‍ ലൈസന്‍സ്: പരിഹാരത്തിനുള്ള സാധ്യതകള്‍ മെച്ചപ്പെട്ടുവെന്ന് സുധീരന്‍

Posted on: April 30, 2014 5:54 pm | Last updated: May 1, 2014 at 10:23 am

sudheeranതിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്ന വിഷയത്തില്‍ പ്രശ്‌ന പരിഹാര സാധ്യതകള്‍ മെച്ചപ്പെട്ടുവെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തര്‍ക്ക പരിഹാരത്തിനായി ഇനിയും ചര്‍ച്ചകള്‍ തുടരും. യു ഡി എഫ് നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തും. മദ്യനയത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും സുധീരന്‍ പറഞ്ഞു.

ബാര്‍ ലൈസന്‍സ് പ്രശ്‌നം പരിഹരിക്കുന്നതിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ സുധീരന്‍ തള്ളിയിരുന്നു. ബാറുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ കളക്ടര്‍മാരുടെ സമിതി രൂപീകരിക്കണമെന്ന നിര്‍ദേശമാണ് സുധീരന്‍ തള്ളിയത്.