ബലാത്സംഗ ഇരകളുടെ മൊഴി മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണം: സുപ്രീംകോടതി

Posted on: April 30, 2014 2:18 pm | Last updated: May 1, 2014 at 10:24 am

supreme courtന്യൂഡല്‍ഹി: ബലാത്സംഗ കേസുകളില്‍ ഇരകളുടെ മൊഴി മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി. പോലീസ് മൊഴിയെടുക്കേണ്ടതില്ല. സംഭവം നടന്ന് 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുമ്പാകെ 164 സ്‌റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ഡിജിപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.