കാസര്‍കോട് 60 കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Posted on: April 30, 2014 1:40 pm | Last updated: May 1, 2014 at 10:24 am

Kanjavuകാസര്‍കോട്: കാസര്‍കോട് മൊഗ്രാലില്‍ 60 കിലോ കഞ്ചാവ് പിടികൂടി. പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനത്തില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശി ജെയ്‌സന്‍ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പോലീസ് മംഗലാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ പരിശോധനക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അമിത വേഗത്തില്‍ നിര്‍ത്താതെപോയ കാര്‍ പോലീസ് പിന്തുടരുന്നതിനിടെ മൊഗ്രാല്‍ പള്ളിക്കുന്നില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തിരൂര്‍ രജിസ്‌ട്രേഷന്‍ നമ്പപറാണ് കാറിലുള്ളതെങ്കിലും ഇത് വ്യാജമാകാനാണ് സാധ്യതയെന്നും രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.